തിരുവനന്തപുരം: സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) പേടിഎം മണിക്ക് റിസര്‍ച്ച് അനലിസ്റ്റിനുള്ള രജിസ്ട്രേഷന്‍ നല്‍കി. 2014ലെ സെബി (റിസര്‍ച്ച് അനലിസ്റ്റ്) റെഗുലേഷന്‍സ് അനുസരിച്ചാണ് രജിസ്ട്രേഷന്‍ ലഭിച്ചത്. ഇതിലൂടെ പേടിഎം മണിക്ക് സെബിയുടെ ചട്ടങ്ങള്‍ പാലിച്ച് ഇന്‍വെസ്റ്റ്മെന്റ് ഇന്‍സൈറ്റുകള്‍, ഗവേഷണ റിപോര്‍ട്ടുകള്‍, ഡാറ്റ അധിഷ്ഠിത വിശകലനങ്ങള്‍ എന്നിവ നിക്ഷേപകര്‍ക്ക് നല്‍കാന്‍ സാധിക്കും.
|
നിക്ഷേപ വ്യവസ്ഥയിലേക്ക് സേവനങ്ങള്‍ വ്യാപിപ്പിക്കാനുള്ള പേടിഎം മണിയുടെ ലക്ഷ്യവുമായി ചേരുന്നതാണ് ഈ നേട്ടം. ചെറുകിട, സ്ഥാപന നിക്ഷേപകര്‍ക്ക് വിദഗ്ധാഭിപ്രായങ്ങള്‍ നല്‍കാനും ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. താമസിയാതെ ഈ സേവനങ്ങള്‍ പേടിഎം മണി ആപ്പില്‍ ഉള്‍പ്പെടുത്തും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





