|
ബംഗളൂരു: ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ബെംഗളൂരുവിലെ ആസ്റ്റർ സി.എം.ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനി ആശുപത്രി വിട്ടു. പരിപൂർണ വിശ്രമവും നിരന്തര തുടർചികിത്സാ നിർദേശങ്ങളും നൽകിയിട്ടുണ്ട്.
കഴിഞ്ഞയാഴ്ചയാണ് ബെംഗളൂരുവിലെ ഫൽറ്റിൽ പ്രാർത്ഥനയ്ക്കിടെ ശാരീരിക അസ്വത്ഥതകളുണ്ടാകുകയും അടിയന്തരമായി ആശുപത്രിയിലെത്തിക്കുകയും ചെയ്തത്. ഒമ്പത് മാസങ്ങൾക്ക് മുമ്പുണ്ടായ പക്ഷാഘാതത്തോട് ബന്ധപ്പെട്ട രോഗലക്ഷണങ്ങളാണ് ഉണ്ടായതെന്ന് ഡോക്ടമാർ കണ്ടെത്തി.
ഫിസിയോതെറാപ്പി, സന്ദർശകരെ ഒഴിവാക്കിയുള്ള സമ്പൂർണ വിശ്രമം, ഫോൺ ഉപയോഗിക്കരുത് തുടങ്ങിയ കർശന നിർദേശങ്ങളാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നതെന്ന് ബന്ധുക്കൾ അറിയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





