തിരൂർ:ആര്‍. സുരേഷ്‌കുമാറിന്റേത് മികച്ച കവിതകളാണെന്നും ലാളിത്യം അതിന്റെ മറ്റൊരു പ്രത്യേതകയാണെന്നും സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍. സാഹിത്യ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ആര്‍. സുരേഷ്‌കുമാറിന്റെ കവിതാസമാഹാരം ദുശ്ശാസനന്‍ നല്ലവനാണ് തിരൂരില്‍ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
|
മലയാളം സര്‍വകലാശാലാ അസി. പ്രഫ. ഡോ. മഞ്ജുഷ ആര്‍. വര്‍മ പുസ്തകം ഏറ്റുവാങ്ങി. തിരൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ എ.പി. നസീമ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സാംസ്‌കാരിക പ്രവര്‍ത്തകന്‍ ടി.ടി. വാസുദേവന്‍ പുസ്തക പരിചയം നടത്തി. സേല്‍ട്ടി തിരൂര്‍ അധ്യക്ഷത വഹിച്ചു. തിരൂര്‍ നഗരസഭാ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ അബ്ദുല്‍ സലാം, പ്രിയംവദ എന്‍.ഇ (മാതൃഭൂമി കണ്ണൂര്‍), മാധ്യമപ്രവര്‍ത്തകന്‍ ബഷീര്‍ പുത്തന്‍വീട്ടില്‍, സുദീപ് തെക്കേപ്പാട്ട്, ആര്‍. സുരേഷ്‌കുമാര്‍ സംസാരിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



