22
Jan 2025
Sun
22 Jan 2025 Sun
Periya dual murder case convicts shifted to Kannur Central jail then Jayarajan visits them

കാസര്‍കോട്ടെ പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള കുറ്റവാളികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ജയില്‍ ഉപദേശക സമിതി അംഗമായ സിപിഐഎം നേതാവ് പി.ജയരാജന്‍ ജയിലിലെത്തി കെ വി കുഞ്ഞിരാമനെ ഉള്‍പ്പെടെയുള്ളവരെ സന്ദര്‍ശിച്ചു. തടവറ കാട്ടി കമ്യൂണിസ്റ്റുകാരെ ഭയപ്പെടുത്തേണ്ടെന്നും ജയരാജന്‍ മാധ്യമങ്ങളോടു പ്രതികരിച്ചു. ജയിലിലിനു മുന്നില്‍ കാത്തുനിന്ന സിപിഐഎം പ്രവര്‍ത്തകര്‍ കുറ്റവാളികളെ മുദ്രാവാക്യം മുഴക്കി അഭിവാദ്യം ചെയ്തു.(Periya dual murder case convicts shifted to Kannur jail)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മണികണ്ഠന്‍ സിപിഐഎമ്മിന്റെ ഏരിയ സെക്രട്ടറിയായിരുന്നു. ഇപ്പോള്‍ ജില്ലാ കമ്മറ്റി അംഗമാണ്. അവര്‍ ഉള്‍പ്പടെയുള്ള അഞ്ച് സഖാക്കളെ കണ്ടു സംസാരിച്ചു. അവര്‍ക്ക് എന്റെ ഒരു പുസ്തകവും കൊടുത്തു. ജയില്‍ ജീവിതം കമ്യൂണിസ്റ്റുകാരെ സംബന്ധിച്ച് വായിക്കാനുള്ള അവസരം കൂടിയാണ്. നല്ല വായനക്കാരാണവര്‍. വായിച്ച് അവര്‍ പ്രബുദ്ധരാകും. കമ്യൂണിസ്റ്റുകാരെ തടവറ കാട്ടി ഭയപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കാന്‍ പോകുന്നില്ല. തടവറകള്‍ കമ്യൂണിസ്റ്റുകാര്‍ക്ക് സ്വാഭാവികമായും പറഞ്ഞുവച്ചതാണ്. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തുടക്കക്കാരായവര്‍ക്കെതിരെ ബ്രിട്ടീഷ് സാമ്രാജ്യം ചുമത്തിയത് പെഷവാര്‍ ഗൂഢാലോചന കേസാണ്. പല കേസുകളും ഇത്തരത്തില്‍ പാര്‍ട്ടിയുടെ പ്രധാനപ്പെട്ട നേതാക്കള്‍ക്കെതിരെ ചുമത്തിയിട്ടുണ്ടെന്നും പി ജയരാജന്‍ പറഞ്ഞു.

കേസില്‍ 14 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ സിബിഐ പ്രത്യേക കോടതി 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് കഴിഞ്ഞദിവസം വിധിച്ചത്. മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍ അടക്കം നാലു പ്രതികള്‍ക്ക് അഞ്ചു വര്‍ഷം തടവും വിധിച്ചു. 2019 ഫെബ്രുവരി 17നാണ് കല്യാട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷും ശരത്ത്ലാലും കൊല്ലപ്പെട്ടത്.

READ ALSO: പെരിയ ഇരട്ടക്കൊല: 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം; കെ.വി കുഞ്ഞിരാമന് 5 വര്‍ഷം തടവ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക