14
Apr 2025
Sat
14 Apr 2025 Sat
sex slave

മാഡ്രിഡ്: സ്‌പെയ്‌നില്‍ അമ്മയെ ലൈംഗിക അടിമയാക്കി ദിവസങ്ങളോളം തുടര്‍ച്ചയായി ബലാത്സംഗം ചെയ്ത കേസില്‍ മകനെ ശിക്ഷിച്ച് കോടതി. ലൈംഗിക വൈകൃതത്തിന് അടിമായി പ്രതിയെ 19 വര്‍ഷം കഠിന തടവിനാണ് കോടതി വിധിച്ചത്. മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയാണ് റാഫേല്‍ എന്ന 47-കാരന്‍ സ്വന്തം മാതാവിനോട് കാണിച്ചത്. അസുഖ ബാധിതയായി കിടപ്പിലായി പോയ അമ്മയെ എല്ലാ ദിവസവും ബലാത്സംഗത്തിന് ഇരയാക്കുമായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വൃദ്ധയെ പരിചരിക്കുന്നവര്‍ക്കാണ് ആദ്യം സംശയം തോന്നിയത്. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ ക്രൂര പീഡനത്തിന് ഇരയാവുന്നതായി അറിയുന്നത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് റാഫേല്‍ അറസ്റ്റിലായത്. 83 വയസുള്ള വയോധികയായ അമ്മയോടായിരുന്നു പ്രതിയുടെ ക്രൂരത. നിരന്തര അതിക്രമത്തെ തുടര്‍ന്ന് അമ്മ മരിക്കുകയും ചെയ്തു.

ALSO READ: പോപ്പുലര്‍ ഫ്രണ്ട് മുന്‍ ചെയര്‍മാന്‍ ഒഎംഎ സലാമിന് 15 ദിവസത്തെ പരോള്‍ അനുവദിക്കുന്നതിനെ എതിര്‍ത്ത് എന്‍ഐഎ; ആവശ്യം പഠിക്കാന്‍ നിര്‍ദേശിച്ച് കോടതി

2023 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വയോധികയെ പരിചരിക്കാന്‍ എത്തിയ രണ്ടുപേര്‍ അവരുടെ അടിവസ്ത്രത്തില്‍ രക്തക്കറ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. മകന്‍ തന്നെ നിരന്തരമായി ബലാത്സംഗത്തിന് ഇരയാക്കുകയും ഇടയ്ക്ക് എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആ വൃദ്ധ മാതാവ് പറഞ്ഞു.

ഇടയ്ക്ക് പരിചാരകരോട് എനിക്ക് അവനെ വേണ്ടെന്നും. അവനെ കാണുന്നത് പേടിയാണെന്നും എന്റെ കിടക്കയ്ക്കരികില്‍ പോലും അവന്‍ വരരരുതെന്നും മാതാവ് പറഞ്ഞിരുന്നു. മാതാവിന്റെ ശരീരത്തില്‍ പല ഭാഗങ്ങളിലും ചതവുകള്‍ കണ്ടെത്തിയിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക