28
Dec 2023
Sat
28 Dec 2023 Sat

സംസ്ഥാനത്ത് നാളെ രാത്രി 8 മുതല്‍ ജനുവരി 1 ന് രാവിലെ വരെ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് പ്രതിഷേധിക്കും. പുതുവത്സരത്തോടനുബന്ധിച്ച് പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ മുന്‍നിര്‍ത്തിയാണ് തീരുമാനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്സ് അസോസിയേഷനാണ് പ്രതിഷേധിക്കുന്നത്. ജീവനക്കാര്‍ക്കെതിരായ അതിക്രമങ്ങളില്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ പ്രതിഷേധം തുടരാനാണ് അസോസിയേഷന്റെ തീരുമാനം.