കേരളത്തിലെ വിവിധ സര്‍ക്കാര്‍ ഡെന്റല്‍ കോളജുകളിലെയും സ്വാശ്രയ ഡെന്റല്‍ കോളജുകളിലെയും ലഭ്യമായ സീറ്റുകളില്‍ പി.ജി. ഡെന്റല്‍ പ്രവേശനത്തിനായി www.cee.kerala.gov.in മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ക്ക് അവരുടെ പ്രൊഫൈല്‍ പരിശോധിക്കുന്നതിനും അപേക്ഷയില്‍ ന്യൂനതകള്‍ പരിഹരിക്കുന്നതിനും ജൂലൈ 15 വൈകുന്നേരം മൂന്ന് മണിവരെ അവസരമുണ്ട്.
|
പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റില്‍ ‘PG Dental 2024 Candidate Portal’ എന്ന ലിങ്കില്‍ അപേക്ഷാ നമ്പരും പാസ് വേഡും നല്‍കി പ്രവേശിക്കണം. അപേക്ഷയില്‍ ന്യൂനതകള്‍ ഉണ്ടെങ്കില്‍ ‘Memo details’ എന്ന മെനു ക്ലിക്ക് ചെയ്ത് പരിഹരിക്കാം. ന്യൂനതകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ രേഖകള്‍/ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യണം. സര്‍ട്ടിഫിക്കറ്റുകളോ അനുബന്ധരേഖകളോ പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലേക്ക് അയക്കേണ്ടതില്ല. വിശദ വിവരങ്ങള്‍ക്ക്: www.cee.kerala.gov.in ഹെല്‍പ് ലൈന്‍ നമ്പര്‍: 0471 2525300.
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://chat.whatsapp.com/IleFl3Rk40v80C2lXQ1OnQ
ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.
https://www.instagram.com/ntlcareer
pg dental (mds) admission in kerala


