13
Dec 2023
Tue
13 Dec 2023 Tue

ഗസയുടെ വേദന മറക്കരുത്, കറുത്ത ക്രിസ്മസ് ട്രീയുമായി സലാഹിന്റെ ക്രിസ്മസ് സന്ദേശം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലണ്ടന്‍: ഗസയിലെ പ്രിയപ്പെട്ടവരെ മറക്കരുതെന്ന് ക്രിസ്മസ് സന്ദേശത്തില്‍ ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലാഹ്. തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവച്ച കുറിപ്പിലാണ് സലാഹ് കറുപ്പും വെളുപ്പും ക്രിസ്മസ് ട്രീയുടെ ചിത്രത്തോടെ വൈകാരികമായ സന്ദേശം പോസ്റ്റ് ചെയ്തത്. അതിക്രൂരമായ യുദ്ധമാണ് അരങ്ങേറുന്നത്. ഗസയില്‍ മരണവും നാശവും പെയ്യുകയാണ്. വിങ്ങുന്ന ഹൃദയത്തോടെയാണ് ഇത്തവണ ക്രിസ്മസ് വന്നണയുന്നത്. പ്രിയപ്പെട്ടവരുടെ നഷ്ടത്തില്‍ ദുഃഖാര്‍ത്തരായ കുടുംബങ്ങളുടെ വേദന പങ്കുവെക്കുകയാണ്. ദയവു ചെയ്ത് അവരെ മറന്നുപോവരുത്, അവരുടെ വേദന സാധാരണസംഭവമായി തള്ളിക്കളയരുത് സലാഹ് എഴുതി.

ഗസ്സയ്ക്ക് മാനുഷിക സഹായം എത്തിക്കാന്‍ ലോകനേതാക്കള്‍ രംഗത്തിറങ്ങണമെന്നും സലാഹ് അഭ്യര്‍ത്ഥിച്ചു.

സലാഹിനെ 6.30 കോടി പേര്‍ ഇന്‍സ്റ്റഗ്രാമിലും 1.9 കോടി പേര്‍ എക്‌സിലും ഫോളോ ചെയ്യുന്നുണ്ട്. ഗസയിലെ ജനങ്ങള്‍ക്കായി വലിയ തുക സലാഹ് സംഭാവന ചെയ്തിട്ടുണ്ടെന്ന് ഈജിപ്ഷ്യന്‍ റെഡ് ക്രസന്റ് ഒക്ടോബറില്‍ വെളിപ്പെടുത്തിയിരുന്നു. മുമ്പും ഇസ്രായിലി ആക്രമണത്തിനെതിരെ സലാഹ് പ്രതികരിച്ചിരുന്നു. കൂട്ടക്കുരുതി നിര്‍ത്തണമെന്നും ഗസയിലേക്ക് അടിയന്തര സഹായം എത്തിക്കണമെന്നും സമകാലിക ഫുട്‌ബോളിലെ മുന്‍നിരതാരങ്ങളിലൊരാളായ സലാഹ് ആവശ്യപ്പെട്ടു.

Please do not get used to their suffering’ in Gaza: Liverpool star Mo Salah’s Christmas message

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക