തിരുവനന്തപുരം: തിരുവനന്തപുരത്ത് തൂങ്ങിമരിച്ച പ്ലസ് വൺ വിദ്യാർഥിനി പീഡനത്തിനിരയായതായി തെളിഞ്ഞ സംഭവത്തിൽ 26 കാരൻ അറസ്റ്റിൽ. കല്ലറ കെ ടി കുന്ന് സ്വദേശി വിപിൻ (26) ആണ് അറസ്റ്റിലായത്. ഓഗസ്റ്റ് 2-നാണ് പ്ലസ് വൺ വിദ്യാർഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ചത്.
|
പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിക്കെതിരേ പോക്സോ വകുപ്പ് ചുമത്തി. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്നും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമായെന്നും പൊലീസ് അറിയിച്ചു.
ഓർക്കുക-ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പർ: 1056)
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





