പ്ലസ് വണ്‍ (HSE) സപ്ലിമെന്ററി അലോട്ട്‌മെന്റ് റിസല്‍ട്ട് വന്നു
പ്രവേശനം ഇന്നും നാളെയും
|
VHSE ഒന്നാം സപ്ലിമെന്ററി അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു
നാളെ വൈകുന്നേരം 4 മണി വരെ അലോട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ എടുക്കാവുന്നതാണ്.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിഗ്രി മൂന്നാമത്തെ അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു.
അഡ്മിഷന്‍ ലഭിച്ചവര്‍ ഫീസടച്ച് 11.07.2024 3pm നുള്ളില്‍ കോളേജില്‍ ഹാജരായി സ്ഥിരപ്രവേശനം നേടേണ്ടതാണ്.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി എഡ് ആദ്യ അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു
അലോട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ മാന്റെറ്ററി ഫീസ് അടച്ച് അലോട്‌മെന്റ് ഉറപ്പാക്കേണ്ടതാണ്.
ലഭിച്ച ഓപ്ഷനില്‍ തൃപ്തരായ വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍ ഓപ്ഷന്‍ പരിഗണിക്കേണ്ടതില്ലെങ്കില്‍ ജൂലൈ 10 വൈകുന്നേരം നാല് മണി വരെ ഹയര്‍ ഓപ്ഷന്‍ ക്യാന്‍സല്‍ ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കും. ഹയര്‍ ഓപ്ഷനുകള്‍ ഭാഗികമായോ പൂര്‍ണമായോ റദ്ദ് ചെയ്യാവുന്നതാണ്.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ജി. പ്രവേശനം: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂലൈ എട്ടുവരെ നീട്ടി
സര്‍വകലാശാലക്ക് കീഴിലുള്ള അഫിലിേയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലേയും ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ടേഷന്‍ ജൂലൈ എട്ടിന് വൈകീട്ട് അഞ്ചു മണിവരെ നീട്ടി.
D.EL.ED (TTC) അപേക്ഷ
അപേക്ഷ ഓഫ് ലൈന്‍ ഫോം വഴിയാണ്, അപേക്ഷ പൂരിപ്പിച്ചു അതാത് ഓഫീസുകളില്‍ എത്തിക്കേണ്ടത്, അപേക്ഷയോടൊപ്പം SSLC, പ്ലസ് ടു, ആധാര്‍, എന്നിവയുടെ പകര്‍പ്പ് അപേക്ഷയോടൊപ്പം വെക്കേണ്ടതാണ്.
Government/Aided അപേക്ഷയോടൊപ്പം കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിക്കുകയോ ഓണ്‍ലൈന്‍ ചലാന്‍ അടക്കുകയോ വേണം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 18.07.2024
ITI പ്രവേശനം : അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ജൂലൈ 12 വരെ നീട്ടി
ഓണ്‍ലൈനായി സമര്‍പ്പിച്ചപ്പോള്‍ ലഭിച്ച അപേക്ഷ പ്രിന്റ് ഔട്ട് നിങ്ങളുടെ തൊട്ടടുത്തുള്ള ഏതെങ്കിലും ഒരു ITI യില്‍ അപേക്ഷകനോ, രക്ഷകര്‍ത്താവോ നേരിട്ടത്തി സമര്‍പ്പിക്കേണ്ടതാണ്.
ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.
അവസാനത്തീയതി ജൂലൈ 10 വൈകിട്ട് 5 മണി.
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://chat.whatsapp.com/IleFl3Rk40v80C2lXQ1OnQ
വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.
https://www.instagram.com/ntlcareer
Plus One, ITI, D.EL.ED, PG… Latest Education Notifications


