തിരുവനന്തപുരം: 2025 മാര്‍ച്ചില്‍ നടന്ന രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്നുമണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ആണ് ഫലം പ്രഖ്യാപിച്ചത്. താഴെ പറയുന്ന വെബ്‌സൈറ്റുകളിലും മൊബൈല്‍ അപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും.
|
370642 കുട്ടികള്‍ പരീക്ഷയെഴുതി. 288394 പേര്‍ ഉപരിപഠനത്തിന് യോഗ്യരായി. 77.81 ആണ് വിജയശതമാനം.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ 73.23 ശതമാനമാണ് വിജയം.
78.69 ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയം. ഇത്തവണ 0.88 ശതമാനം കുറവുണ്ടായി.
30145 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടി.
വിജയശതമാനം കുറവ് കാസര്‍കോട് ജില്ലയിലാണ്.
ജൂണ്‍ 21 മുതല്‍ 27 വരെ സേ പരീക്ഷയുണ്ടായിരിക്കും.
www.results.hse.kerala.gov.in
www.prd.kerala.gov.in
results.kerala.gov.in
examresults.kerala.gov.in
result.kerala.gov.in
results.digilocker.gov.in
www.results.kite.kerala.gov.in
എന്നീ സൈറ്റുകളില്‍ ക്ലിക്ക് ചെയ്ത് Higher Secondary/Vocational Higher Secondary Exam Results എന്ന സ്ഥലത്ത് ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ നമ്പറും ജനനതീയതിയും നല്‍കി ഫലം അറിയാം
Plus Two exam results declared; pass percentage 77.8122; these are the sites to check the results


