കൊച്ചി: കോട്ടയത്ത് പാട്ടുകള്‍ വൈറലാക്കാമെന്ന് പ്രലോഭിപ്പിച്ച് കാഴ്ച പരിമിതിയുള്ള 17 കാരിയെ ബലാത്സംഗംചെയ്ത കേസില്‍ യൂടൂബര്‍ അറസ്റ്റില്‍. കോട്ടയം കൂട്ടിക്കല്‍ ഏന്തയാര്‍ കരയില്‍ കല്ലുപുരയ്ക്കല്‍ ജീമോനെ (42) ആണ് മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്.
|
പെണ്‍കുട്ടി പാടുന്ന പാട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കി നല്‍കാമെന്ന വാഗ്ദാനം നല്‍കിയാണ് ജീമോന്‍ കുടുംബത്തിന്റെ വിശ്വാസം പിടിച്ചുപറ്റിയത്. വൈറലാക്കാനായി ആദ്യം വീഡിയോ ചിത്രീകരിക്കണമെന്ന് കുട്ടിയുടെ കുടുംബത്തോട് പറഞ്ഞു. ഇതോടെ അമ്മയ്ക്കും സഹോദരനും ഒപ്പം കുട്ടി ചെറായിയില്‍ എത്തി. വീഡിയോ എടുക്കുന്നതിനിടെ അമ്മയും സഹോദരനും അടുത്തില്ലാതിരുന്ന സമയം പ്രതി മുതലെടുത്തു. കുട്ടിയെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവം അറിഞ്ഞതിന് പിന്നാലെ കുട്ടിയുടെ കുടുംബം പരാതിയുമായി മുനമ്പം പൊലീസിനെ സമീപിക്കുകയായിരുന്നു.
പോക്‌സോ പ്രകാരമാണ് കേസ്. മുനമ്പം എസ്എച്ച്ഒ യു.ബി വിപിന്‍കുമാര്‍, എസ്‌ഐ ടി.എസ് സനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





