12
Apr 2023
Fri
12 Apr 2023 Fri

മലപ്പുറം: ലൈംഗികപീഡനത്തിനിരയായി ഗര്‍ഭിണിയാവുകയും പ്രസവിക്കുകയും ചെയ്ത 14 കാരിയായ അതിജീവിതയ്ക്ക് ഒന്നര വയസുകാരനായ മകനെ വിട്ടുനല്‍കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (CWC). കുഞ്ഞിന് മുലപ്പാലടക്കം നിഷേധിക്കപ്പെട്ടെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് CWC തീരുമാനം. കഴിഞ്ഞ അഞ്ചു മാസമായി മലപ്പുറം മഞ്ചേരിയിലെ ഷെല്‍ട്ടര്‍ ഹോമില്‍ കഴിയുകയാണ് പെണ്‍കുട്ടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതിജീവിതയെയും കുഞ്ഞിനെയും സംരക്ഷിക്കാന്‍ തയാറാണെന്നും വിട്ടുനല്‍കണമെന്നും ആവശ്യപ്പെട്ട് പിതൃസഹോദരി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. അടുത്ത ബന്ധുവിനൊപ്പം താമസിക്കാന്‍ 14 വയസ്സുകാരിക്ക് അനുമതി ലഭിച്ചു. എന്നാല്‍ ഒന്നര വയസ്സുകാരനായ മകനെ ഒപ്പം കൂട്ടാനാകില്ല. കുട്ടി സിഡബ്ല്യുസിയുടെ സംരക്ഷണയില്‍ തുടരട്ടെ എന്ന നിലപാടാണ് അതിജീവിതയെ വേദനിപ്പിച്ചത്.അഞ്ചാം ക്ലാസ് വരെ മാത്രം സ്‌കൂളില്‍ പോയ അതിജീവിതയെക്കൊണ്ട് പ്രായപൂര്‍ത്തിയാകും വരെ കുട്ടിയെ കൂടാതെ തനിച്ചു താമസിക്കാന്‍ തയാറാണെന്ന് എഴുതി വാങ്ങിയതായും പരാതി ഉയര്‍ന്നിരുന്നു. സംഭവം വിവാദമായതോടെയാണ് സിഡബ്ല്യുസി കുട്ടിയെ അമ്മയ്ക്ക് തന്നെ നല്‍കാന്‍ തീരുമാനിച്ചത്.

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക