11
Jul 2024
Wed
11 Jul 2024 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൃശൂർ: പ്രശസ്ത കവിയും നിരൂപകനും അദ്ധ്യാപകനുമായ കെ കെ ഹിരണ്യൻ അന്തരിച്ചു. 70 വയസ്സുണ്ട്.
തൃശ്ശൂരിലെ സ്വകാര്യാശുപത്രിയിൽ ഇന്നു വെളുപ്പിനു മൂന്നു മണിയോടെയായിരുന്നു അന്ത്യം. മൃതദേഹം പതിനൊന്നര മുതൽ തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം ഉച്ചയ്ക്ക് മൂന്നു മണിക്ക് അമ്മാ‌‌ടത്തെ തറവാട്ടു വളപ്പിൽ.
കേരളത്തിലെ വിവിധ ​ഗവണ്മെൻ്റ് കോളേജുകളിൽ മലയാളം അദ്ധ്യാപകനായിരുന്നു. അന്തരിച്ച എഴുത്തുകാരി ​ഗീതാ ഹിരണ്യൻ ഭാര്യയാണ്. മക്കൾ ഉമ, ആനന്ദ്.

11 വരെ സാഹിത്യ അക്കാദമിയിൽ പൊതുദർശനത്തിന് വെയ്ക്കും. സംസ്കാരം മൂന്നിന് അമ്മാടത്തെ വീട്ടുവളപ്പിൽ നടക്കും.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക