27
Aug 2024
Sun
27 Aug 2024 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാലക്കാട് : വയനാട് ദുരന്തത്തിൽ അമ്മമാർ നഷ്ടമായ കുട്ടികൾക്കു പാൽ കൊടുക്കാൻ സന്നദ്ധത അറിയിച്ചു യുവതി സമൂഹമാധ്യമത്തിലിട്ട പോസ്റ്റിന് താഴെ ലൈംഗിക ചുവയോടുകൂടിയ അശ്ലീല കമന്റ് പങ്കുവച്ച യുവാവ് അറസ്റ്റിൽ. ചെർപ്പുളശ്ശേരി സ്വദേശി സുകേഷ് പി മോഹനൻ എന്നയാൾ ആണ് അറസ്റ്റിലായത്.
(police arrested cherpulassery native for Obscene comment on facebook post of a woman who offers breastfeed for babies in wayanad lanslide)

സുകേഷ് പി മോഹനന്റെ പ്രവൃത്തി സ്ത്രീകളുടെ ആത്മാഭിമാനത്തെ അപമാനിക്കുന്നതാണെന്ന് ചെർപ്പുളശ്ശേരി പൊലീസ് തയാറാക്കി FIR ൽ ഉണ്ട്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എല്ലാം പൊലീസിന്റെ കർശന നിരീക്ഷണത്തിലാണെന്നും വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി തുടരുമെന്നും പോലിസ് അറിയിച്ചു.

അമ്മമാരെ നഷ്ടപ്പെട പിഞ്ചുകുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാമെന്ന പോസ്റ്റിന് അശ്ലീല കമന്‍റിട്ട മറ്റൊരു യുവാവിനെ നാട്ടുകാർ വളഞ്ഞിട്ട് തള്ളിയിരുന്നു. കണ്ണൂർ പേരാവൂരിനടുത്ത എടത്തൊട്ടിയിലാണ് സംഭവം. എടത്തൊട്ടി സ്വദേശി കെ.ടി. ജോർജ് എന്നയാളാണ് ഫേസ്ബുക്കിൽ മോശം കമന്റിട്ടത്. കണ്ണൂരിൽ ജോലി ചെയ്യുന്ന ഇയാൾ ജോലി കഴിഞ്ഞ് നാട്ടിലെത്തിയപ്പോഴായിരുന്നു ഒരുകൂട്ടം യുവാക്കൾ ഇയാളെ മർദിച്ചത്. പിന്നാലെ ഇയാള് ആശുപത്രിയിൽ ചികിത്സതേടി.