23
Dec 2024
Sat
23 Dec 2024 Sat
Police filed case against mother who gave scooter for 16 year old son to ride

തിരുവനന്തപുരം വര്‍ക്കലയില്‍ പതിനാറുകാരന് സ്‌കൂട്ടറോടിച്ച് റോഡിലിറങ്ങി. കൈയോടെ പിടികൂടി പോലീസ്. കുട്ടിയോട് വിവരം തിരക്കിയപ്പോള്‍ അമ്മയാണ് സ്‌കൂട്ടര്‍ നല്‍കിയതെന്ന് അറിയിച്ചു. ഇതോടെ പാളയംകുന്ന് പോസ്റ്റ് ഓഫിസിലെ ജീവനക്കാരി കൂടിയായ കുട്ടിയുടെ അമ്മയ്‌ക്കെതിരേ അയിരൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പോലീസിന്റെ പതിവ് വാഹന പരിശോധനയ്ക്കിടയിലാണ് വര്‍ക്കല അയിരൂരില്‍ നിന്നു പാളയംകുന്ന് ഭാഗത്തേക്ക് സ്‌കൂട്ടറോടിച്ചു വരുന്ന 16 കാരനെ പോലീസ് കാണുന്നത്. 50,000 രൂപ പിഴയോ ഒരു വര്‍ഷം തടവു ശിക്ഷയോ അല്ലെങ്കില്‍ രണ്ടുംകൂടി ഒരുമിച്ചോ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ് ഇതെന്ന് അയിരൂര്‍ പോലീസ് പറഞ്ഞു.