കാസർകോട്: വൈദ്യുതി പോസ്റ്റിലിടിച്ച് പൊലീസ് ജീപ്പിന് തീപിടിച്ചു. ജീപ്പ് പൂർണമായി കത്തി നശിച്ചു. അപകടത്തിൽ ഒരു ഉദ്യോഗസ്ഥന് പരിക്കേറ്റു. ബിജുവെന്ന ഉദ്യോഗസ്ഥനാണ് പരിക്കേറ്റത്. പുലർച്ചെ നാലരയോടെ വിദ്യാനഗർ പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്.
|
വിദ്യാനഗർ പാറക്കെട്ട റോഡിലെ ഫാമിലി കോളനിക്ക് സമീപമായിരുന്നു സംഭവം. നൈറ്റ് പെട്രോളിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന എസ്ഐ പ്രശാന്തും സംഘവുമാണ് ജീപ്പിൽ ഉണ്ടായിരുന്നത്.
ബിജുവായിരുന്നു വാഹനം ഓടിച്ചിരുന്നത്. നിയന്ത്രണംവിട്ട ജീപ്പ് പോസ്റ്റിലിടിച്ച കത്തുകയായിരുന്നു. അഗ്നിശമനസേനാ യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ അണച്ചത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


