22
Feb 2023
Sun
22 Feb 2023 Sun

തൃശൂര്‍: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച പൊലീസുകാരന്‍ അറസ്റ്റില്‍. തൃശൂര്‍ രാമവര്‍മപുരം പൊലീസ് ക്യാമ്പിലെ കെ സി ശ്രീരാജാണ് പിടിയിലായത്. കാസര്‍ഗോഡ് സ്വദേശിനിയായ 32കാരിയുടെ പരാതിയിലാണ് നടപടി. ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത ശ്രീരാജിനെ റിമാൻഡ് ചെയ്തു. അതേസമയം കേസില്‍ പരാതിക്കാരിയുടെ രഹസ്യ മൊഴിയും രേഖപ്പെടുത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രണയം നടിച്ച് ഹോട്ടലുകളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. തൃശൂരിലേയും ഗുരുവായൂരിലേയും ഹോട്ടലുകളിലെത്തിച്ചായിരുന്നു പീഡനം. ഇരുവരും ആറ് മാസത്തോളം ഒന്നിച്ച് ഇവിടെ താമസിച്ചിരുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോഴാണ് വീട്ടുകാര്‍ കാര്യങ്ങള്‍ അറിഞ്ഞത്. തൃശൂരില്‍ ജോലി സംബന്ധമായി താമസിച്ചെന്നായിരുന്നു അതുവരെ വീട്ടുകാരോട് പറഞ്ഞിരുന്നത്.

അതേസമയം പരാതി ഒത്തുതീര്‍പ്പാക്കാന്‍ പാലക്കാട്ടേയും കാസര്‍ഗോട്ടേയും സിപിഐഎമ്മിന്റെ ചില പ്രാദേശിക നേതാക്കള്‍ ഇടപ്പെട്ടതായും യുവതി ആരോപിക്കുന്നു. തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനില്‍ പരാതി നല്‍കിയ ശേഷം പാലക്കാട്, കാസര്‍കോട് ജില്ലകളിലെ ചില സിപിഐഎം പ്രാദേശിക നേതാക്കള്‍ വീട്ടില്‍ എത്തി സംസാരിച്ചു. പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്നും യുവതി ആരോപിക്കുന്നു.