30
Dec 2023
Fri
30 Dec 2023 Fri

13കാരിയായ മകളെ നിരന്തരം ബലാൽസം​ഗം ചെയ്ത പൊലീസുകാരൻ അറസ്റ്റിൽ. കൊൽക്കത്തയുടെ പ്രാന്തപ്രദേശമായ ബഹാലയിലാണ് സംഭവം. പിതാവിനെതിരേ പരാതിയുമായി മകൾ പൊലീസ് സ്റ്റേഷനിലെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇയാളുടെ ഭാര്യ രണ്ടുമാസം മുമ്പ് പിണങ്ങി വീട്ടിൽ പോയിരുന്നു. 13കാരിയും 7 വയസ്സുകാരിയായ സഹോദരിയും പിതാവിനൊപ്പമാണ് താമസിച്ചിരുന്നത്. ഭാര്യ പോയതു മുതൽ പൊലീസുകാരൻ മൂത്ത മകളെ ബലാൽസം​ഗം ചെയ്തുവരികയായിരുന്നു.

പിതാവിന്റെ പീഡനം താങ്ങാനാവാതെ വന്നതോടെ പെൺകുട്ടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ലൈം​ഗികപീഡനത്തിനു പുറമേ മകളെ ഇയാൾ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നു. കുട്ടിയുടെ പരാതിയിൽ പൊലീസ് പിതാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.