26
May 2024
Mon
26 May 2024 Mon
police officers collapsed to death in Calicut while going home after duty

കോഴിക്കോട്: ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെ പോലീസുകാരന്‍ കുഴഞ്ഞുവീണുമരിച്ചു. വെള്ളിമാട്കുന്ന് എ ആര്‍ ക്യാംപിലെ ഉദ്യോഗസ്ഥനായ വടകര മുട്ടുങ്ങല്‍ തെക്കേമനയില്‍ രാജന്റെ മകന്‍ ശ്യാംലാല്‍ ആണ് മരിച്ചത്. 29 വയസ്സായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാവിലെ എട്ടോടെ കോഴിക്കോട് ബസ് സ്റ്റാന്‍ഡിലേക്ക് ബസ്സില്‍ പോവുമ്പോള്‍ ശ്യാംലാല്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മിസോറാം ഗവര്‍ണര്‍ ആയിരിക്കെ ബിജെപി നേതാവ് പി എസ് ശ്രീധരന്‍ പിള്ളയുടെ ഗണ്‍മാന്‍ ആയിരുന്നു ശ്യാംലാല്‍.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക