26
Mar 2023
Sun
26 Mar 2023 Sun

കണ്ണൂർ: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റിക്കെതിരെ കലാപാഹ്വാനത്തിന് കേസ്. ടൗൺ പൊലീസ് ആണ് കേസെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിജെപി സംസ്ഥാന സമിതി അംഗം പി രാജന്റെ പരാതിയിലാണ് കേസ്. കലാപമുണ്ടാക്കാനുള്ള ഉദ്ദ്യേശത്തോടെ റിജിൽ മാക്കുറ്റി വിദ്വേഷ പ്രചാരണം നടത്തിയെന്നായിരുന്നു പരാതി.
ഇതൊരു അന്തിമ പോരാട്ടമാണെന്ന് റിജിൽ ഫെയ്‌സ്ബുക്കിൽ കുറിച്ചു. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക. നേതൃത്വം ഭാരത ബന്ദ് പ്രഖ്യാപിക്കണം. രാജ്യത്തെ തെരുവുകൾ കലുഷിതമാക്കണമെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു.

കേസിന് ആധാരമായ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

ഇതൊരു അന്തിമ പോരാട്ടമാണ്
പ്രവൃത്തിക്കുക അല്ലെങ്കിൽ മരിക്കുക
ഇതിനപ്പുറം മറ്റെന്ത് വരാൻ
നേതൃത്വം ഭാരത ബന്ദ് പ്രഖ്യാപിക്കണം.
രാജ്യത്തെ തെരുവുകൾ
കലുഷിതമാക്കണം.
ക്വിറ്റ് മോദി