29
Sep 2023
Tue
29 Sep 2023 Tue

ചുരം പാതയില്‍ ട്രോളി ബാഗിനുള്ളില്‍ കണ്ടെത്തിയത് 19കാരിയുടെ മൃതദേഹം; രണ്ടാഴ്ചത്തെ പഴക്കം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇരിട്ടി: കേരള കര്‍ണാടക അതിര്‍ത്തിയില്‍ മാക്കൂട്ടം ചുരത്തില്‍ ട്രോളി ബാഗിനുള്ളില്‍ കണ്ടെത്തിയ മൃതദേഹത്തിന് രണ്ടാഴ്ചയുടെ പഴക്കമുണ്ടെന്ന് പോലീസ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. 18, 19 പ്രായമുള്ള യുവതിയുടേതാണ് മൃതേദഹം എന്നാണ് പ്രാഥമിക നിഗമനമെന്നും പോലീസ് പറഞ്ഞു. നാലു കഷണങ്ങളാക്കിയ നിലയിലാണ് ട്രോളി ബാഗില്‍ മൃതദേഹം കണ്ടെത്തിയത്.

കണ്ണൂരില്‍ നിന്നും ബംഗളുരുവിലേക്ക് പോകുന്ന പ്രധാന അന്തര്‍സംസ്ഥാന പാതയാണ് മാക്കൂട്ടം ചുരം. കേരളാ അതിര്‍ത്തിയില്‍ നിന്ന് 15 കീലോമീറ്ററോളം മാറി കര്‍ണാടകവനമേഖലയിലാണ് ചുരത്തിന് സമീപമുള്ള ഒരു കുഴിയില്‍ ബാഗിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കര്‍ണ്ണാടക വനംവകുപ്പ് ഉദ്യോഗസ്ഥരാണ് മൃതദേഹംകണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.