16
Aug 2026
Sun
16 Aug 2026 Sun
police searching 6 feet man who sexually assault cows in a farm

നഗ്നനായി ഫാമിലെത്തി പശുക്കളെ പീഡിപ്പിച്ച ആറടി ഉയരമുള്ള അജ്ഞാതനെ പോലീസ് തിരയുന്നു. തൃശൂര്‍ വെള്ളാനിക്കരയില്‍ ശനിയാഴ്ചയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊറ്റിക്കല്‍ സ്വദേശി സുധീഷിന്റെ ഫാമിലാണ് നഗ്‌നനായി എത്തിയ യുവാവ് ശനിയാഴ്ച പശുക്കളെ പീഡിപ്പിച്ചത്. സിസിടിവി ദൃശ്യങ്ങളിലടക്കം ഇക്കാര്യം വ്യക്തമായതോടെയാണ് ഉടമ പോലീസില്‍ പരാതി നല്‍കിയത്.

നഗ്‌നനായി എത്തിയ അജ്ഞാതന്‍ ഫാമിലെ രണ്ട് പശുക്കളെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഫാമിലുള്ള പശുക്കിടാവിനെ പുറത്തേക്ക് കൊണ്ടുപോയി ഉപദ്രവിച്ചതായും ഉടമ പറയുന്നു.

സിസിടിവിയില്‍ ഇയാളുടെ ദൃശ്യം പതിഞ്ഞെങ്കിലും തിരിച്ചറിയാനായിട്ടില്ല. ഫാമിലെ കറവക്കാരന്‍ അക്രമിയെ നേരിട്ടു കാണുകയും ചെയ്തിട്ടുണ്ട്. ഉറങ്ങിക്കിടന്ന കറവക്കാരന്‍ പാത്രം വീഴുന്ന ശബ്ദം കേട്ടുണര്‍ന്ന് ഫാമിലെത്തിയപ്പോഴായിരുന്നു അക്രമിയെ കണ്ടത്. ഇതോടെ ഇയാള്‍ ഓടിപ്പോയി. അക്രമി ഫാമിനു സമീപത്തു വരെ വാഹനത്തിലാണ് എത്തിയതെന്നും ഉടമ പറഞ്ഞു.

ALSO READ: വിരമിക്കല്‍ സൂചന നല്‍കി ക്രിസ്റ്റ്യാനോ റൊണാല്‍ഡോ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക