23
Sep 2025
Sun
23 Sep 2025 Sun
80 lakh rupees robbed in Kochi

കൊല്ലം പുനലൂരില്‍ അനധികൃതമായി പ്രവര്‍ത്തിച്ചുവന്ന ഇമ്മാനുവല്‍ ഫിനാന്‍സ് എന്ന സ്ഥാപനത്തില്‍ നിന്ന് കണക്കില്‍പ്പെടാത്ത 25 ലക്ഷം രൂപയും ആറ് ലിറ്റര്‍ വിദേശമദ്യവും പോലീസ് പിടിച്ചെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുനലൂര്‍, കൊട്ടാരക്കര, കുന്നിക്കോട് പോലീസ് സ്റ്റേഷനുകളില്‍ ഈ സ്ഥാപനത്തിനെതിരെ നിരവധി പരാതികള്‍ ലഭിച്ച
സാഹചര്യത്തിലായിരുന്നു പോലീസ് റെയ്ഡ് നടത്തിയത്.

സ്ഥാപന ഉടമയായ പി കെ സജുവിനെ പോലീസ് സംഘം ചോദ്യം ചെയ്തു. പിടിച്ചെടുത്ത പണത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ ഉടമയ്ക്ക് നിര്‍ദേശം നല്‍കി.

ALSO READ: എസി കോച്ചിലെ യാത്രയ്ക്കിടെ കിടക്കവിരികള്‍ അടിച്ചുമാറ്റിയ കുടുംബത്തെ കൈയോടെ പിടികൂടി