13
Mar 2023
Thu
13 Mar 2023 Thu

ദോഹ: ഖത്തറിലേക്ക് മടങ്ങാനിരുന്ന ദിവസം പൊന്നാനി സ്വദേശി നാട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. പൊന്നാനി കടവനാട് സ്വദേശി ശ്രീജേഷ് പി. ഷൺമുഖം (36) ആണ് മരിച്ചത്. ഗൾഫാർ അൽ മിസ്നദ് ഗ്രൂപിൽ ഐ.ടി വിഭാഗം സിസ്റ്റം അഡ്മിനിസ്ട്രേറ്ററായിരുന്നു. ഒരാഴ്ചത്തെ അവധിക്ക് നാട്ടിൽ വന്നതായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

12 വർഷമായി ഗൾഫാർ അൽ മിസ്നദിൽ ജീവനക്കാരനായിരുന്നു. ഫെബ്രുവരി അവസാന വാരം നാട്ടിലേക്ക് പോയ ശ്രീജേഷ് തിങ്കളാഴ്ച രാത്രി ഒമ്പതിന് ദോഹയിലേക്ക് യാത്ര തിരിക്കാനിരിക്കെ വൈകീട്ട് ആറോടെയാണ് വീട്ടിൽ കുഴഞ്ഞു വീണത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

പള്ളിക്കര ഷൺമുഖൻ ആണ് പിതാവ്. മാതാവ്: ശ്രീമതി.ഭാര്യ:അഞ്ജലി.മകൻ:സായി കൃഷ്ണ. സഹോദരങ്ങൾ: അനില, ശ്രീഷ.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക