തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധന ജൂൺ പകുതിയോടെ റെഗുലേറ്ററി കമ്മിഷൻ പ്രഖ്യാപിക്കും. തെളിവെടുപ്പിലുയർന്ന ജനങ്ങളുടെ അഭിപ്രായങ്ങളിൽ പ്രതികരണം അറിയിക്കാൻ കെ.എസ്.ഇ.ബി.ക്ക് വെള്ളിയാഴ്ചവരെ കമ്മിഷൻ സമയം അനുവദിച്ചു. അടുത്ത നാലുവർഷത്തേക്ക് നിരക്ക് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി നൽകിയ അപേക്ഷയിൽ കമ്മിഷന്റെ തെളിവെടുപ്പ് പൂർത്തിയായി.
|
തിങ്കളാഴ്ച തിരുവനന്തപുരത്തുനടന്ന അവസാന തെളിവെടുപ്പിൽ, നിരക്ക് വർധനയെ ഉപഭോക്താക്കൾ രൂക്ഷമായി എതിർത്തു. കമ്മിഷൻ അധ്യക്ഷൻ ടി.കെ. ജോസ്, അംഗങ്ങളായ ബി. പ്രദീപ്, അഡ്വ. എ.ജെ. വിൽസൺ എന്നിവർ തെളിവെടുപ്പിൽ പങ്കെടുത്തു.
പൊതുതെളിവെടുപ്പ് പൂർത്തിയായതോടെയാണ് താരിഫ് വർധന ജൂണിൽ പ്രഖ്യാപിച്ചേക്കുന്നത്. യൂനിറ്റിന് 20 പൈസ വരെ വർധിപ്പിക്കുമെന്നാണ് കരുതുന്നത്. ഗാർഹിക ഉപഭോക്താക്കൾക്ക് ശരാശരി 25 പൈസ മുതൽ 80 പൈസ വരെ വർധിപ്പിക്കണമെന്നാണ് ആവശ്യം.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





