23
Jan 2025
Wed
23 Jan 2025 Wed
man apporaches Kerala High court against former lawyet to get file

കൊച്ചി: സ്ത്രീയുടെ ശരീര ഘടനയെ അനാവശ്യമായി പുകഴ്ത്തിപ്പറയുന്നവര്‍ സൂക്ഷിക്കുക; അതും കേസാവും. (Praising a woman’s body shape is insulting femininity: High Court) സ്ത്രീയുടെ ശരീരഘടനയെ കുറിച്ച് പുകഴ്ത്തി പറയുന്നതും സ്ത്രീത്വത്തെ അപമാനിക്കലാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അനാവശ്യമായി ഇത്തരം വര്‍ണനകള്‍ നടത്തുന്നതും അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നതും ലൈംഗിക ചുവയോടെയല്ലെന്ന് കരുതാനാവില്ലെന്നും ജസ്റ്റിസ് എ. ബദറുദ്ദീന്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

സഹപ്രവര്‍ത്തകയുടെ ശരീര ഘടന മികച്ചതാണെന്ന് പറയുകയും ഫോണില്‍ ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ അയക്കുകയും ചെയ്തതിന് ലൈംഗികാതിക്രമം അടക്കമുള്ള വകുപ്പുകള്‍ പ്രകാരം കേസേടുത്തതിനെതിരായ ഹരജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

rti reply

സഹപ്രവര്‍ത്തകയുടെ പരാതി പ്രകാരമെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥന്റെ ഹരജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

2017-ലാണ് കേസിനാസ്പദമായ സംഭവം. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. ‘മികച്ച ബോഡി സ്ട്രക്ചര്‍’ എന്ന കമന്റില്‍ ലൈംഗികച്ചുവയില്ലെന്നായിരുന്നു ഹരജിക്കാരന്റെ വാദം. മുന്‍പും തനിക്കെതിരെ സമാനമായ പ്രവൃത്തി ഹരജിക്കാരന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്നും യുവതി ചൂണ്ടിക്കാട്ടി.