19
Nov 2023
Thu
19 Nov 2023 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊല്ലം: ഗള്‍ഫില്‍നിന്ന് അവധിക്ക് നാട്ടിലെത്തിയ പ്രവാസി ഭര്‍ത്താവ് ആത്മഹത്യചെയ്ത് തൊട്ടുപിന്നാലെ ഭാര്യ കാമുകനൊപ്പം ഒളിച്ചോടി. ചടയമംഗലം ആയൂര്‍ കുഴിയം സ്വദേശിയായ പ്രവാസി കഴിഞ്ഞദിവസമാണ് ആത്മഹത്യ ചെയ്തത്. ഇതിന് പിന്നാലെയാണ് ചടങ്ങുകള്‍ പൂര്‍ത്തിയാകും മുമ്പ് തന്നെ യുവാവിന്റെ ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയത്.

വിദേശത്തുനിന്നെത്തിയ ഇയാള്‍ കഴിഞ്ഞദിവസമാണ് ജീവനൊടുക്കിയത്. ഭര്‍ത്താവ് മരിച്ചു മണിക്കൂറുകള്‍ക്കകം പെണ്‍കുട്ടി തിരുവല്ല സ്വദേശിയായ യുവാവുമായി ഒളിച്ചോടുകയായിരുന്നു. രണ്ടു വയസുള്ള പെണ്‍കുഞ്ഞിനെയും ഉപേക്ഷിച്ചാണ് യുവതി കാമുകനോടൊപ്പം പോയത്. യുവാവുമായി പ്രണയത്തിലാണെന്ന വിവരം അറിഞ്ഞാണ് ഒരാഴ്ച മുന്‍പ് ഭര്‍ത്താവ് നാട്ടിലെത്തിയത്. നാട്ടിലെത്തിയതിന് ശേഷം ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ബന്ധുക്കളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും പെണ്‍കുട്ടി കാമുകനോടൊപ്പം പോകണമെന്ന തീരുമാനത്തില്‍ ഉറച്ചുനിന്നു. ഇതിന്റെ മനോവിഷമത്തിലാണ് യുവാവ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്.

ഒളിച്ചോടിയ യുവതിയും തിരുവല്ല സ്വദേശിയുമായ കാമുകനും ആയുര്‍ അമ്പലമുക്കിലെ സ്വകാര്യ സ്ഥാപനത്തില്‍ ഒന്നിച്ച് ജോലി ചെയ്തു വരികയായിരുന്നു. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തി. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ചടയമംഗലം പൊലീസ് പരാതി സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്. ഭര്‍തൃവീട്ടുകാര്‍ യുവതിക്കെതിരെ പോലീസില്‍ പരാതി നല്‍കി. യുവാവ് ജീവനൊടുക്കാന്‍ കാരണക്കാരായവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

അടുത്തിടെ കായംകുളത്തും സമാന സംഭവം റിപ്പോര്‍ട്ട്‌ചെയ്തിരുന്നു. ഭാര്യക്ക് മറ്റൊരു യുവാവുമായി അവിഹിത ബന്ധമുണ്ടെന്ന് ലൈവായി പറഞ്ഞ് പ്രവാസി മലയാളിയായ ബൈജു രാജു ആണ് കായംകുളത്തെ ലോഡ്ജില്‍ അടുത്തിടെ ആത്മഹത്യ ചെയ്തത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക