01
Jul 2023
Mon
01 Jul 2023 Mon

കോഴിക്കോട്: എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍നിന്ന് ബിരിയാണി വാങ്ങിയപ്പോഴുണ്ടായ ദുരനുഭവം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച് സാമൂഹിക പ്രവര്‍ത്തകനും പ്രവാസി മലയാളിയുമായ അഷ്‌റഫ് താമരശേരി. ഷാര്‍ജയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ കഴിഞ്ഞദിവസം യാത്ര ചെയ്തപ്പോഴുണ്ടായ അനുഭവമാണ് അദ്ദേഹം പങ്കുവച്ചത്. 15 ദിര്‍ഹമിന് (ഏകദേശം 330 രൂപ) വാങ്ങിയ ബിരിയാണിയുടെ വീഡിയോ സഹിതമാണ് അദ്ദേഹത്തിന്റെ കുറിപ്പ്. പ്ലാസ്റ്റിക് പാത്രത്തില്‍ വെള്ളം ഒഴുകുന്ന ബിരിയാണി വീഡിയോയില്‍ കാണാം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ 15 ദിര്‍ഹമിന്റെ ബിരിയാണിയാണിത്, കോലം കണ്ടില്ലേ. എന്ത് ബിരിയാണിയാണിത്. നമ്മുടെ നാട്ടില്‍ നിരോധിച്ച പ്ലാസ്റ്റികിലാണ് ബിരിയാണി കൊടുക്കുന്നത്. എക്‌സ്പ്രസുകാര്‍ ബിരിയാണി വച്ച് പഠിക്കണം, ഏതു കാറ്ററിംഗുകാരാണെങ്കിലും ശരി. എയര്‍ ഇന്ത്യ സൗജന്യമായി നല്‍കി വന്നിരുന്ന സ്‌നാക്‌സ് ഇപ്പോള്‍ നിര്‍ത്തലാക്കിയെന്നും ഒരുപാട് ഇരട്ടി നിരക്ക് നല്‍കിയാണ് ടിക്കറ്റ് കിട്ടിയതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

അതേസമയം, അഷ്‌റഫ് താമരശേരിയ്ക്കുണ്ടായ ദുരനുഭവത്തില്‍ മാപ്പു പറഞ്ഞ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആന്‍ഡ് എയര്‍ ഏഷ്യ ഇന്ത്യ രംഗത്ത് വന്നു. ‘ഹലോ അഷ്‌റഫ്, താങ്കള്‍ക്കുണ്ടായ നിരാശകരമായ അനുഭവത്തില്‍ ഞങ്ങള്‍ മാപ്പു പറയുന്നു, നിങ്ങള്‍ക്ക് ഈ അനുഭവമുണ്ടാകുന്നത് ഞങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. നിങ്ങളുടെ ബുക്കിംഗ് വിവരങ്ങള്‍ ഞങ്ങള്‍ക്ക് സ്വകാര്യ സന്ദേശമായി അയക്കുക. അക്കാര്യം ഞങ്ങള്‍ ഉടന്‍ പരിഹരിക്കും’ അഷ്‌റഫിന്റെ കുറിപ്പിന് താഴെ പോസ്റ്റ് ചെയ്ത കമന്റില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വ്യക്തമാക്കി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക