09
Oct 2023
Wed
09 Oct 2023 Wed

കൊല്ലം: സ്വാതന്ത്ര്യത്തിനും ജീവിക്കാനുള്ള അവകാശത്തിനുമായി പോരാടുന്ന പലസ്തീന്‍ ജനതയ്ക്കായി വെള്ളിയാഴ്ച എല്ലാ പള്ളികളിലും പ്രാര്‍ഥിക്കണമെന്നും പലസ്തീന്‍ ഐക്യദാര്‍ഢ്യ ദിനമായി ആചരിക്കണമെന്നും കേരള മുസ് ലിം ജമാഅത്ത് ഫെഡറേഷന്‍ പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവിയും ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് കെ പി മുഹമ്മദും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇസ്രായേല്‍ സൈന്യം നിരന്തരമായി പലസ്തീനില്‍ നരനായാട്ട് നടത്തിയിട്ടും യാതൊരു ഇടപെടലും നടത്താതിരുന്ന അമേരിക്ക ഉള്‍പ്പടെയുള്ള ശക്തികള്‍ ഹമാസിന്റെ ആക്രമണം മറയാക്കി പലസ്തീന്‍ ജനതയെ കൂട്ടക്കുരുതി നടത്താന്‍ കൂട്ടുനില്‍ക്കുന്നത് കാടത്തമാണ്. ഗാന്ധിജിയുടെ നാടായ ഇന്ത്യ പലസ്തീന്‍ ജനതയ്ക്ക് ഒപ്പമാണ് നില്‍ക്കേണ്ടതെന്നും ഇരുവുരം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക