29
Nov 2023
Sun
29 Nov 2023 Sun

തൃശൂർ: ജില്ലാ കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ നെഗറ്റീവ് എനർജി പുറന്തള്ളാൻ പ്രാർഥന നടന്നതായി പരാതി. ജില്ലാ ശിശു സംരക്ഷണ ഓഫീസർക്കെതിരെയാണ് പരാതി ഉയർന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഓഫീസറുടെ നേതൃത്വത്തിലാണ് ഒരാഴ്ച മുമ്പ് പ്രാർഥന നടത്തിയത്. ജീവനക്കാരിൽ ഒരാളാണ് ളോഹയും ബൈബിളുമായെത്തി പ്രാർഥനയ്ക്ക് നേതൃത്വം നൽകിയത്.

വൈകീട്ട് നാലരയോടെ അപ്രതീക്ഷിതമായാണ് പ്രാർഥനയിൽ പങ്കെടുക്കണമെന്ന് ജീവനക്കാരോട് ഓഫീസർ അറിയിച്ചത്. തുടർന്ന് പ്രാർഥനയിൽ ഓഫീസ് ജീവനക്കാരിൽ ഭൂരിഭാഗം വരുന്ന കരാർ തൊഴിലാളികളും പങ്കെടുത്തു.

പിന്നീട് ഇതിനെതിരെ പരാതി ഉയരുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടത്താൻ ജില്ലാ കലക്ടർ വി.കെ കൃഷ്ണ തേജ സബ് കലക്ടർക്ക് നിർദേശം നൽകി.