23
Jan 2023
Thu
23 Jan 2023 Thu

ഹോ​ട്ട​ൽ മു​റി​യി​ൽ വി​ൽ​പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച അ​ഞ്ച് ത​രം ല​ഹ​രി​മ​രു​ന്നു​ക​ളു​മാ​യി ഗ​ർ​ഭിണി​യും സം​ഘ​വും പി​ടി​യി​ൽ. ആ​ലു​വ സ്വ​ദേ​ശി​ക​ളാ​യ അ​പ​ർ​ണ, സ​നൂ​പ്, നൗ​ഫ​ൽ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ആ​റ് മാ​സം ഗ​ർ​ഭി​ണി​യാ​ണ് അപർണ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുവതി​യു​ടെ ചി​കി​ത്സ​യ്ക്കെ​ന്ന പേ​രി​ൽ ഇ​ട​പ്പ​ള്ളി​യി​ലെ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള ഹോ​ട്ട​ലി​ൽ താ​മ​സി​ച്ച് വ​രി​ക​യാ​യി​രു​ന്നു പ്ര​തി​ക​ൾ. ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്ന് എം​ഡി​എം​എ, എ​ൽ​എ​സ്ഡി സ്റ്റാം​പ്, ക​ഞ്ചാ​വ്, ഹെ​റോ​യി​ൻ, നൈ​ട്രോ​സ്പാം ഗു​ളി​ക എ​ന്നി​വയാണ് ക​ണ്ടെ​ത്തിയത്.

അ​പ​ർ​ണ മു​മ്പും ല​ഹ​രി​ക്ക​ട​ത്ത് കേ​സി​ൽ പിടിക്കപ്പെട്ടിട്ടുണ്ട്.സ​നൂ​പി​നെ​തി​രേ കൊ​ല​പാ​ത​ക​ശ്ര​മം അ​ട​ക്ക​മു​ള്ള കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്നും പൊലീ​സ് അ​റി​യി​ച്ചു.