03
Apr 2024
Sat
03 Apr 2024 Sat

കോഴിക്കോട്: ഏഴുമാസം ഗര്‍ഭിണിയായ യുവതി ചികിത്സയ്ക്കിടെ മരിച്ചു. കായണ്ണ കുറ്റിവയല്‍ സ്വദേശി അഭിനന്ദിന്‍റെ ഭാര്യ സ്വാതി (26) ആണ് മരിച്ചത്. മലപ്പുറം എടപ്പാള്‍ ആശുപത്രിയില്‍ ചികിത്സക്കിടെയാണ് മരണം. കുട്ടികളില്ലാത്തതിനാല്‍ ചികിത്സ തേടിയ ശേഷമായിരുന്നു ഗര്‍ഭിണിയായത്. പരിശോധനകള്‍ക്കായി ഇന്നലെയാണ് ആശുപത്രിയില്‍ എത്തിയത്. പരിശോധനാ സമയത്ത് ഗർഭസ്ഥ ശിശു മരിച്ചതായി കണ്ടെത്തിയിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതേതുടര്‍ന്ന് സ്വാതിയെ ലേബര്‍ റൂമില്‍ കയറ്റി കുട്ടിയെ പുറത്തെടുക്കാന്‍ ശ്രമം നടത്തി. കുട്ടി മരിച്ചത് സ്വാതിയെ അറിയിച്ചിരുന്നു. ഇതിനിടെ സ്വാതിക്ക് മരണം സംഭവിക്കുകയായിരുന്നു.  ചെമ്മരത്തൂര്‍ ചോറോട്ട് കൃഷ്ണ കുമാറിന്റെയും നന്ദജയുടെയും മകളാണ്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

സംഭവത്തിൽ യുവതിയുടെ കുടുംബം പരാതിയുമായി രംഗത്തു വന്നു.
.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക