24
Jul 2024
Thu
24 Jul 2024 Thu
pregnant woman dies in Nilamel due to fever

കൊല്ലം നിലമേലിൽ പനിബാധിച്ച് ഗർഭിണി മരിച്ചു. നിലമേൽ നേട്ടയം സൗമ്യഭവനിൽ വിഷ്ണുവിന്റെ ഭാര്യ സൗമ്യ(23)യാണ് മരിച്ചത്. രണ്ടുമാസം ഗർഭിണിയായിരുന്നു സൗമ്യ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജൂലൈ 1ന്  പനിയും ഛർദ്ദിയും ഉണ്ടായതിനെ തുടർന്ന് ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച വൈകീട്ടോടെ മരിക്കുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക