തിരുവനന്തപുരം വര്‍ക്കല മണമ്പൂരില്‍ ഗര്‍ഭിണിയായ നവവധുവിനെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല പേരേറ്റില്‍ കാട്ടില്‍ വീട്ടില്‍ ലക്ഷ്മി എന്ന അമ്മു-19 ആണ് മരിച്ചത്. ഒന്നരമാസം ഗര്‍ഭിണിയായിരുന്നു യുവതി.(pregnant woman found hang dead in rented house)
|
മണമ്പൂര്‍ ശങ്കരന്‍മുക്കില്‍ ഭര്‍ത്താവ് കിരണിനും കുടുംബാംഗങ്ങള്‍ക്കൊപ്പം വാടകയ്ക്കു താമസിച്ചിരുന്ന വീട്ടിലെ ജനാലയുടെ കമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. ഞായറാഴ്ച വൈകീട്ട് നാലോടെയിരുന്നു സംഭവം.
ഓട്ടോഡ്രൈവറായ കിരണുമായി പ്രണയത്തിലായിരുന്ന ലക്ഷ്മി 11 മാസം മുമ്പാണ് ഇയാളുമായി വിവാഹിതയായത്. ബിഎ ലിറ്ററേച്ചര്‍ അവസാനവര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു. തുടര്‍പഠനം നടത്തുന്നതുമായി ബന്ധപ്പെട്ട് ഭര്‍ത്താവും വീട്ടുകാരുമായി തര്‍ക്കം ഉണ്ടായിരുന്നതായാണ് വിവരം.
എഎസ്പി ദീപക് ധന്‍കറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.





