10
Aug 2023
Sat
10 Aug 2023 Sat

പ്രസവിച്ചു കിടന്ന യുവതിയെ നഴ്‌സിന്റെ വേഷത്തിലെത്തി കുത്തിവച്ച് കൊല്ലാന്‍ ശ്രമം; ഭര്‍ത്താവിന്റെ കാമുകി കസ്റ്റഡിയില്‍; വന്‍ ആസൂത്രണം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പത്തനംതിട്ട: തിരുവല്ലയില്‍ പ്രസവിച്ചുകിടന്ന യുവതിയെ നഴ്‌സിന്റെ വേഷത്തിലെത്തി കുത്തിവയ്പ്പിലൂടെ കൊലപ്പെടുത്താനെത്തിയ യുവതി പൊലീസ് കസ്റ്റഡിയില്‍. പരുമലയിലെ സ്വകാര്യ ആശുപത്രിയിലിയാണ് സംഭവം. കായംകുളം സ്വദേശി അനുഷ (25) ആണ് പിടിയിലായത്. പുല്ലുകുളങ്ങര സ്വദേശി സ്‌നേഹയെ (25) ആണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സ്‌നേഹയുടെ ഭര്‍ത്താവ് അരുണിന്റെ കാമുകിയാണ് യുവതിയെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നില്‍ നടന്നത് വന്‍ ആസൂത്രണമാണെന്നും പൊലീസ് പറഞ്ഞു.

എയര്‍ എംപോളിസം എന്ന മാര്‍ഗത്തിലൂടെ കൊലപാതകം നടത്താനാണ് പ്രതിയായ അനുഷ ആസൂത്രണം ചെയ്തത്. രക്തധമനികളുടെ അമിത വികാസത്തിലൂടെ ഉണ്ടാകുന്നതാണ് എയര്‍ എംബോളിസം. രക്തചംക്രമണത്തിലേക്ക് വായു പ്രവേശിക്കുന്നതോടെ മരണം വരെ സംഭവിക്കാവുന്നതാണ് ഇത്. ആക്രമണത്തിന് ഇരയായ യുവതിയുടെ ഭര്‍ത്താവിനെ സ്വന്തമാക്കുകയായിരുന്നു ലക്ഷ്യം. അരുണും അനുഷയും കോളജ് കാലഘട്ടം മുതല്‍ അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം.

സ്‌നേഹയെ ഒരാഴ്ച മുന്‍പാണ് ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിച്ചത്. പ്രസവശേഷം വെള്ളിയാഴ്ച രാവിലെ സ്‌നേഹയെ ഡിസ്ചാര്‍ജ് ചെയ്തു. നിറം മാറ്റം ഉള്ളതു കാരണം കുഞ്ഞിനെ ഡിസ്ചാര്‍ജ് ചെയ്തില്ല. ഇതോടെ സ്‌നേഹയും മാതാവും മുറിയില്‍ കാത്തിരിക്കുകയായിരുന്നു. ഈ സമയം ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് നഴ്‌സിന്റെ ഓവര്‍ക്കോട്ട് ധരിച്ച യുവതി ഇവരുടെ മുറിയിലെത്തി കുത്തിവയ്‌പ്പെടുക്കാന്‍ വന്നതാണെന്ന് പറഞ്ഞത്. ഡിസ്ചാര്‍ജ് ചെയ്തതല്ലേ ഇനി എന്തിനാണ് കുത്തിവയ്‌പെന്ന് മാതാവ് ചോദിച്ചു. ഒരു കുത്തിവയ്പ്പു കൂടി ഉണ്ടെന്നു പറഞ്ഞ് സ്‌നേഹയുടെ കയ്യില്‍ പിടിച്ച് സിറിഞ്ച് കൊണ്ടു കുത്താന്‍ ശ്രമിച്ചു. സിറിഞ്ചില്‍ മരുന്ന് ഉണ്ടായിരുന്നില്ല. ഈ സമയം മാതാവ് ബഹളം വച്ചതോടെയാണ് ആശുപത്രി ജീവനക്കാര്‍ ഓടിയെത്തി യുവതിയെ പിടിച്ചുമാറ്റിയത്.

സംശയം തോന്നിയ ആശുപത്രി ജീവനക്കാര്‍ അനുഷയെ തടഞ്ഞുവച്ച് ചോദ്യം ചെയ്തു. യുവതിക്ക് ഹൃദയാഘാതമുണ്ടായെങ്കിലും അപകട നില തരണം ചെയ്തു. 120 മില്ലി ലിറ്ററിന്റെ സിറിഞ്ച് പ്രതിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. ഇന്ന് തന്നെ പ്രതിയെ കോടതിയില്‍ ഹാജരാക്കും.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക