പെണ്‍സുഹൃത്തിന്റെ ആണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍. കൊല്ലം കരുനാഗപ്പള്ളി സ്വദേശി എസ് സമ്പത്ത്30)ആണ് പിടിയിലായത്. കുട്ടികളുടെ അമ്മ നല്‍കിയ പരാതിയില്‍ കോഴിക്കോട് വടകര പോലീസ് ആണ് പ്രതിയെ പിന്തുടര്‍ന്നു ബംഗളുരുവില്‍ നിന്നു പിടികൂടിയത്.
|
യുവതി വിദേശത്തായതിനാല്‍ തന്റെ മക്കളെ നോക്കാനായി സമ്പത്തിനെ ഏല്‍പ്പിക്കുകയായിരുന്നു. കുട്ടികള്‍ക്കൊപ്പം താമസം തുടങ്ങിയ ഇയാള്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി ഇവരെ പീഡിപ്പിക്കുകയായിരുവെന്ന് പോലീസിന് ലഭിച്ച പരാതിയില്‍ പറയുന്നു. കുട്ടികളുടെ ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ചതായും പരാതിയില്‍ സൂചിപ്പിക്കുന്നുണ്ട്.
ഡല്‍ഹി എന്നിവിടങ്ങളിലും കേരളത്തില്‍ കോഴിക്കോട് ജില്ലയിലെ മൊകേരി, വടകര, തട്ടോളിക്കര, പേരമ്പ്ര എന്നിവിടങ്ങളിലും ഇയാള്‍ പൂജാരിയായി ജോലി ചെയ്തിട്ടുണ്ട്. വടകര പോലീസ് ഇന്‍സ്പെക്ടര്‍ കെ. മുരളീധരന്റെ മേല്‍നോട്ടത്തില്‍ എസ്ഐ രഞ്ജിത്ത്, എഎസ്ഐമാരായ ഗണേശന്‍, സിജേഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്.
ALSO READ: മൃതദേഹങ്ങളില്‍ നിന്നെടുത്ത കൊഴുപ്പ് സ്ത്രീകളില്‍ സൗന്ദര്യവര്‍ധനവിനായി കുത്തിവയ്ക്കുന്നു


