27
Jul 2024
Thu
27 Jul 2024 Thu
Kerala Priest dies in mysterious circumstances in Muvattupuzha

മൂവാറ്റുപുഴയില്‍ പള്ളി വികാരി ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍| Priest dies in mysterious circumstances in Muvattupuzha

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: മൂവാറ്റുപുഴയില്‍ പള്ളി വികാരി ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍. മൂവാറ്റുപുഴ വാഴക്കുളം സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. ജോസഫ് കുഴികണ്ണിയില്‍ ആണ് മരിച്ചത്. 65 വയസ്സായിരുന്നു. തൂങ്ങിമരിച്ച നിലയില്‍ ആണ് കണ്ടെത്തിയത്. Priest dies in mysterious circumstances in Muvattupuzha
പള്ളിയുടെ പാചകപുരയോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഇന്ന് പുലര്‍ച്ചെ ജോലിക്ക് എത്തിയ ജീവനക്കാരാണ് വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തിയത് എന്നാണ് പറയുന്നത്. വിവരമറിഞ്ഞെത്തിയ വിശ്വാസികള്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മൃതദേഹം മൂവാറ്റുപുഴ നിര്‍മല മെഡിക്കല്‍ സെന്റര്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ബുധനാഴ്ച നടന്ന വാഴക്കുളം സര്‍വീസ് സഹകരണ ബാങ്ക് ശതാബ്ദി ആഘോഷങ്ങളില്‍ അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു.

ഏറെനാളായി വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ ഫാദര്‍ ജോസഫിനെ അലട്ടിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതിലുള്ള മനോവിഷമമാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വാഴക്കുളം പൊലീസ് അന്വേഷണം തുടങ്ങി.

‘ധരിച്ച വസ്ത്രമല്ല, ഷൂട്ട് ചെയ്യുന്ന രീതിയാണ് പ്രശ്‌നം’: ചെറിയ വസ്ത്രത്തെക്കുറിച്ചുള്ള തീവ്രവാദ സംഘടനയുടെ ആരോപണത്തിന് മറുപടിയുമായി അമല പോള്‍| Amala Paul dressing style

കഴിഞ്ഞദിവസം കോട്ടയത്ത് കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. രാമപുരം കാഞ്ഞിരപ്പള്ളി സ്വദേശി അന്‍ മരിയ (51) ആണ് മരിച്ചത്. പുതുവേലി മോണിങ് സ്റ്റാര്‍ മഠത്തിലെ മുറിയിലാണ് ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആന്‍ മരിയയെ ഓര്‍മക്കുറവും ആരോഗ്യപ്രശ്‌നങ്ങളും അലട്ടിയിരുന്നതായാണ് പറയപ്പെടുന്നത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 04712552056)

Priest dies in mysterious circumstances in Muvattupuzha