29
Jan 2024
Tue
29 Jan 2024 Tue

ഒരു മാസത്തിനിടെ കേരളത്തിലെ രണ്ടാം സന്ദര്‍ശനം; മോദി ഇന്നെത്തും; റോഡ് ഷോയും ഉണ്ടാകും, സുരേഷ് ഗോപിയുടെ മകളുടെ വിവാഹം നാളെ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

കൊച്ചി: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും. വൈകിട്ട് അഞ്ച് മണിയോടെ കൊച്ചി നാവികതാവളത്തിലെത്തുന്ന മോദി വൈകിട്ട് ആറിന് കൊച്ചി മഹാരാജാസ് കോളജ് പരിസരത്തുനിന്ന് ആരംഭിക്കുന്ന റോഡ് ഷോയില്‍ പങ്കെടുക്കും. ഇന്ന് ആന്ധ്ര സന്ദര്‍ശനം കഴിഞ്ഞാണ് അദ്ദേഹം കേരളത്തിലെത്തുക. റോഡ് ഷോ നടക്കുന്നതിനാല്‍ വൈകിട്ട് ആറു മുതല്‍ രാജേന്ദ്ര മൈതാനി മുതല്‍ ഗസ്റ്റ് ഹൗസ് വരെ വലിയ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.

നാളെ രാവിലെ ഗുരുവായൂരില്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം തൃപ്രയാര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് പതിനൊന്നു മണിക്കുശേഷം അവിടെ നിന്ന് എറണാകുളത്തേക്ക് മടങ്ങും. അവിടെ ഷിപ്പ് യാഡിന്റെ രാജ്യാന്തര കപ്പല്‍ റിപ്പയറിങ് കേന്ദ്രം, പുതിയ ഡ്രൈ ഡോക്ക് എന്നിവ രാജ്യത്തിന് സമര്‍പ്പിക്കും. മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ബി.ജെ.പി യോഗത്തില്‍ കൂടി പങ്കെടുത്ത ശേഷം മോദി ഡല്‍ഹിയിലേക്ക് മടങ്ങും. ഒരു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് മോദി കേരളത്തിലെത്തുന്നത്.

ഇന്ന് രാവിലെ മോദി ആന്ധ്രപ്രദേശിലെത്തും. ആന്ധ്രയിലെ വിവിധ പരിപാടികള്‍ക്ക് ശേഷമാണ് അദ്ദേഹം കൊച്ചിയിലേക്കു തിരിക്കുക.