22
Feb 2024
Thu
22 Feb 2024 Thu
prime minister narendra modi meets qatar emir sheik tamim

അബൂദബിയില്‍ നിര്‍മിച്ച ബാപ്‌സ് ഹിന്ദുമന്ദിര്‍ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായി യുഎഇയില്‍ എത്തിയ ശേഷം ഖത്തറിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായി കൂടിക്കാഴ്ച നടത്തി. ഖത്തറിലെ ഉന്നത ഉദ്യോഗസ്ഥരുമായും മോദി ചര്‍ച്ച നടത്തി. വ്യാപാരം, നിക്ഷേപം, ഊര്‍ജം, ബഹിരാകാശം, സാംസ്‌കാരിക രംഗത്തെ വികസനം തുടങ്ങിയ മേഖലകളിലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ബന്ധം ഇരുവരും ചര്‍ച്ച ചെയ്തു. ചാരവൃത്തിക്കുറ്റത്തിന് വധശിക്ഷ വിധിച്ച 9 മുന്‍ നാവികസേനാംഗങ്ങളെ നയതന്ത്രചര്‍ച്ചകള്‍ക്കൊടുവില്‍ വെറുതെവിട്ട നടപടിയില്‍ ഖത്തര്‍ അമീറിന് പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി അറിയിക്കുകയും ചെയ്തു.(prime minister narendra modi meets qatar emir sheik tamim)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>