28
Oct 2024
Tue
28 Oct 2024 Tue
Priyanka Gandhi in Wayanad today to file nomination papers

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കല്‍പ്പറ്റ: തെരഞ്ഞെടുപ്പിലെ കന്നിയങ്കത്തിനായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഇന്ന് വയനാട് മണ്ഡലത്തിലെത്തും. ഇന്ന് രാത്രി എത്തുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിയങ്കാ ഗാന്ധി നാളെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവര്‍ക്ക് പുറമെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും പ്രിയങ്കക്കൊപ്പമുണ്ടാകും. നാളെ രാവിലെ 11 മണിക്ക് കല്‍പ്പറ്റയില്‍ റോഡ് ഷോ നടക്കും. തുടര്‍ന്നാണ് പ്രിയങ്ക പത്രിക സമര്‍പ്പിക്കുക. കോണ്‍ഗ്രസ്സിന്റ തെലമുതിര്‍ന്ന നേതാക്കളെല്ലാം അണിനിരക്കുന്നതോടെ നാളെ അക്ഷരാര്‍ത്ഥത്തില്‍ വയനാട് ഇളകിമറിയുമെന്ന് ഉറപ്പാണ്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ നേരിട്ടാണ് വയനാട്ടിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരിയും ബിജെപി സ്ഥാനാര്‍ഥി നവ്യ ഹരിദാസും പ്രചാരണത്തിന് ഇറഹ്ങുന്നതോടെ വയനാട്ടില്‍ പ്രചാരണങ്ങള്‍ക്ക് ചൂട് പിടിക്കുകയും ചെയ്തു.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സോണിയ ഗാന്ധി കേരളത്തില്‍ എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. നാളെ മുതല്‍ പത്ത് ദിവസം പ്രിയങ്കാ ഗാന്ധി മണ്ഡലത്തില്‍ തങ്ങി പര്യടനം നടത്തും.

നിലവില്‍ രണ്ടാം ഘട്ട പ്രചരണത്തിലേക്ക് കടക്കുകയാണ് യുഡിഎഫ്. പഞ്ചായത്തുതല കണ്‍വന്‍ഷനുകള്‍ക്ക് യുഡിഎഫ് നേരത്തെ തന്നെ തുടക്കമിട്ടിരുന്നു.

Priyanka Gandhi in Wayanad today to file nomination papers