ന്യൂഡല്‍ഹി: ഫലസ്തീന്‍ എന്നെഴുതിയ ബാഗുമായി കോണ്‍ഗ്രസ് എംപി പ്രിയങ്കാ ഗാന്ധി ലോക്സഭയില്‍. (Priyanka in Lok Sabha with Palestine bag) കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ഫലസ്തീന്‍ നയതന്ത്ര പ്രതിനിധി ആബിദ് എല്‍റാസെഗ് അബി ജാസര്‍ സമ്മാനിച്ചതാണ് ബാഗ്.
|
അബി ജാസറുമായി പ്രിയങ്ക കഴിഞ്ഞ സ്വന്തം വസതിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഫലസ്തീനിയന്‍ പോരാട്ടങ്ങള്‍ക്ക് പ്രിയങ്കാ ഗാന്ധി പിന്തുണ അറിയിച്ചു. ഫലസ്തീനുമായുള്ള ആത്മബന്ധങ്ങളും പ്രിയങ്ക കൂടിക്കാഴ്ചയില്‍ അനുസ്മരിച്ചു. ഈ കൂടിക്കാഴ്ച സമയത്ത് സമ്മാനിച്ച ബാഗാണ് പ്രിയങ്ക ലോക്സഭയിലേക്ക് കൊണ്ടുവന്നത്. ‘ഫലസ്തീന്‍’ എന്നും ‘ഫലസ്തീന്‍ സ്വതന്ത്രമാകും’ എന്നും ബാഗില്‍ എഴുതിയിരുന്നു.
മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കാലത്ത് ഫലസ്തീന്‍ നേതാവ് യാസര്‍ അറഫാത്ത് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ കുട്ടിക്കാലത്ത് അദ്ദേഹത്തെ പലതവണ കണ്ടിരുന്നതായും പ്രിയങ്ക അനുസ്മരിച്ചു.
വെടിനിര്‍ത്തല്‍ കരാര്‍ കൊണ്ടുവരുന്നതില്‍ മാത്രമല്ല, ഇസ്രായേലിന്റെ സൈനിക ആക്രമണത്തില്‍ തകര്‍ന്നുതരിപ്പണമായ ഗസയുടെ പുനര്‍നിര്‍മ്മാണത്തിലും ഇന്ത്യ പ്രധാന പങ്ക് വഹിക്കണമെന്ന് പ്രിയങ്കാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ നയതന്ത്ര പ്രതിനിധി ആവശ്യപ്പെട്ടിരുന്നു.
ഗസയിലെ ഇസ്രായേല്‍ ക്രൂരതകള്‍ക്കെതിരേ നിരന്തരം വിമര്‍ശനമുന്നയിക്കുന്നയാളാണ് പ്രിയങ്ക ഗാന്ധി. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഗസയില്‍ വംശഹത്യ നടത്തുകയാണന്ന് നേരത്തേ പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





