കണ്ണൂരില്‍ ഫലസ്തീന്‍ അനുകൂല പ്രകടനം നടത്തിയതിന് കേസെടുത്ത് പൊലീസ്. മാടായിപ്പാറയില്‍ പ്രകടനം നടത്തിയ ജിഐഒ (ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍) പ്രവര്‍ത്തകര്‍ക്കെതിരെയാണ് നടപടി.
|
സമൂഹത്തില്‍ സ്പര്‍ധ ഉണ്ടാക്കണമെന്ന ഉദേശത്തോടെയാണ് പ്രകടനം നടത്തിയതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്.
പ്രകടനത്തോട് ചില സംഘടനയില്‍ പെട്ട ആളുകള്‍ക്ക് എതിര്‍പ്പുള്ളതായി പൊലീസിന് വിശ്വാസയോഗ്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നും എഫ്ഐആറില്‍ പറയുന്നു. എന്നാല്‍ ഏത് സംഘടനയാണ് എന്ന് വെളിപ്പെടുത്തിയിട്ടില്ല.
കേരള ഹൈക്കോടതിയുടെ പാരിസ്ഥിതിക സംരക്ഷണം സംബന്ധിച്ച് ഉത്തരവുള്ള മാടായിപ്പാറയില്‍ യാതൊരു അനുമതിയുമില്ലാതെയാണ് പ്രകടനം നടത്തിയെന്നും എഫ്ഐആറില്‍ പറയുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


