തിരുവനന്തപുരം: ചലച്ചിത്ര നിര്‍മാതാവും സംവിധായകനുമായ അരോമ മണി (എം.മണി) അന്തരിച്ചു. (Producer and director Aroma Mani passed away) തിരുവനന്തപുരം കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം. അരോമ മൂവീസ്, സുനിത പ്രൊഡക്ഷന്‍സ് തുടങ്ങിയ ബാനറുകളില്‍ അറുപത്തിരണ്ട് സിനിമകള്‍ നിര്‍മിച്ചു.
|
1977ല്‍ പുറത്തിറങ്ങിയ മധു നായകനായ ‘ധീരസമീരെ യമുനാതീരെ’ ആയിരുന്നു അരോമ മണിയുടെ ആദ്യനിര്‍മാണ സംരംഭം. അദ്ദേഹം നിര്‍മിച്ച ‘തിങ്കളാഴ്ച നല്ല ദിവസം’, ‘ദൂരെ ദൂരെ ഒരു കൂടു കൂട്ടാം’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ആകെ ഏഴു ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
ജനാധിപത്യം, എഫ്.ഐ,ആര്‍, ബാലേട്ടന്‍, സി.ബി.ഐ ഡയറിക്കുറിപ്പ്, ഇരുപതാം നൂറ്റാണ്ട്, മാമ്പഴക്കാലം മുതലായവയാണ് അരോമ മണി നിര്‍മിച്ച മറ്റു ശ്രദ്ധേയ ചിത്രങ്ങള്‍.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


