18
May 2023
Sun
18 May 2023 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: നടനും നിര്‍മാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ മാതാവ് ഏലമ്മ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മരണാനന്തര ചടങ്ങുകള്‍ നാളെ രാവിലെ നടക്കും.

നടന്‍ മോഹന്‍ലാലിന്റെ സാരഥിയായിരുന്ന ഇദ്ദേഹം 2000ലാണ് ആശിര്‍വാദ് സിനിമാസ് എന്ന നിര്‍മാണ കമ്പനി ആരംഭിക്കുന്നത്. നരസിംഹമായിരുന്നു ഈ ബാനറില്‍ നിര്‍മിച്ച ആദ്യ സിനിമ. എലോണ്‍ ആണ് ആശീര്‍വാദിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം.