നടന്‍ ബിജു മേനോന്‍ നിര്‍മാതാവ് അനൂപ് കണ്ണന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് നിര്‍മാതാക്കളുടെ സംഘടന. ബിജു മേനോന്‍ നായകനായ ‘നടന്ന സംഭവം’ എന്ന സിനിമയുടെ പ്രചാരണ പരിപാടികളില്‍ നിന്നു താരം വിട്ടുനിന്നതിനെ തുടര്‍ന്നാണ് ഈ ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്. ബിജു മേനോന്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് തനിക്ക് 25 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്നും കാണിച്ച് നിര്‍മാതാവായ അനൂപ് കണ്ണന്‍ സിനിമ സംഘടനകളില്‍ പരാതിയുമായി എത്തുകയായിരുന്നു.
|
സിനിമാസാങ്കേതിക പ്രവര്‍ത്തകരുടെ ഫെഫ്ക ജന.സെക്രട്ടറി ബി ഉണ്ണികൃഷ്ണനാണ് ആദ്യം രംഗത്തെത്തിയത്. പിന്നീട് സിനിമയുടെ നിര്‍മാതാവ് അനൂപ് കണ്ണനും ബിജു മേനോനെതിരെ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതിയുമായി എത്തുകയായിരുന്നു. അനൂപ് കണ്ണന്റെ പരാതിയില്‍ കഴമ്പുണ്ടെന്നും, ബിജു മേനോന്‍ നിര്‍മാതാവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് സിനിമാ നിര്‍മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനു തയ്യാറായില്ലെങ്കില്‍ ബിജുമേനോനെ ബഹിഷ്‌ക്കരിക്കുന്നതുള്‍പ്പെടെയുള്ള ശക്തമായ നിലപാടുകളിലേക്ക് പോകാനും നിര്‍മാതാക്കളുടെ സംഘടന തീരുമാനിച്ചിട്ടുണ്ട്.





