16
Mar 2024
Tue
16 Mar 2024 Tue
professor g n saibaba acquited by bombai highcourt

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജീവപര്യന്തം തടവിന് ശിക്ഷിച്ച ഡല്‍ഹി യൂണിവേഴ്സിറ്റി പ്രഫസര്‍ ജി എന്‍ സായിബാബയെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത ജിഎന്‍ സായി ബാബ അടക്കമുള്ള ആറുപേരെ 2017ലാണ് ഗച്ച് റോളിയിലെ വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2022 ഒക്ടോബറില്‍ ബോംബെ ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയെങ്കിലും അതേ ദിവസം തന്നെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കുകയും വിധി നടപ്പാക്കുന്നത് തടയുകയും ചെയ്തു. പിന്നീട് ഇരുവിഭാഗങ്ങളെയും കേട്ട ശേഷം വിശദമായ വിചാരണ നടത്താന്‍ ബോംബെ ഹൈക്കോടതിയോട് സുപ്രിംകോടതി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ബോംബൈ ഹൈക്കോടതി ആറു പ്രതികളെയും കുറ്റവിമുക്തരാക്കിയത്. കേസിലെ 6 പ്രതികളിലൊരാള്‍ ജയിലില്‍ വച്ച് തന്നെ മരിച്ചിരുന്നു. വീല്‍ ചെയര്‍ സഹായത്തില്‍ കഴിയുന്ന ജിഎന്‍ സായിബാബ നിലവില്‍ നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ് ഉള്ളത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക