17
Sep 2024
Fri
17 Sep 2024 Fri
Jumpa Lahiri

ന്യൂയോര്‍ക്ക്: ഫലസ്തീന്‍ കഫിയ്യ നിരോധനത്തില്‍ പ്രതിഷേധിച്ച് പുലിറ്റ്‌സര്‍ പ്രൈസ് ജേതാവും ഇന്ത്യന്‍ വംശജയുമായ അമേരിക്കന്‍ എഴുത്തുകാരി ജുംപ ലാഹിരി അവാര്‍ഡ് നിരസിച്ചു.(Prohibition of Kaffiyyah; Pulitzer winner Jhumpa Lahiri turned down the award)  ന്യൂയോര്‍ക്കിലെ നോഗുച്ചി മ്യൂസിയം ഏര്‍പെടുത്തിയ 2024 ഇസാമു നോഗുച്ചി അവാര്‍ഡാണ് മ്യൂസിയം അധികൃതരുടെ കഫിയ്യ നിരോധന നയത്തില്‍ പ്രതിഷേധിച്ച് നിരസിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മ്യുസിയത്തിന്റെ പുതിയ നിയന്ത്രണപ്രകാരം രാഷ്ട്രീയ സന്ദേശങ്ങളോ, മുദ്രാവാക്യങ്ങളോ, ചിഹ്നങ്ങളോ പ്രകടിപ്പിക്കുന്ന വസ്ത്രങ്ങള്‍ ജീവനക്കാര്‍ ധരിക്കാന്‍ പാടില്ല. ഗസ്സ വംശഹത്യയില്‍ പ്രതിഷേധിക്കുന്നവര്‍ വ്യാപകമായി ഫലസ്തീന്‍ കഫിയ്യ ധരിക്കുന്നത് പതിവായപ്പോഴാണ് ഭരണകൂട നിര്‍ദേശപ്രകാരം അമേരിക്കന്‍ സ്ഥാപനങ്ങള്‍ ഇത്തരമൊരു ഡ്രസ് കോഡ് കൊണ്ടുവന്നത്.

ALSO READ: യമനില്‍ നിന്ന് ഇസ്രായേലിലേക്ക് മിസൈല്‍ വര്‍ഷം; പ്രതിരോധ സംവിധാനം തകര്‍ന്നു; 17 മരണം

അതിന്റെ ഭാഗമായി കഫിയ്യ അഴിച്ചുമാറ്റാന്‍ തയ്യാറല്ലാത്ത മൂന്ന് ജീവനക്കാരെ ഈയ്യിടെ മ്യൂസിയം പുറത്താക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് എഴുത്തുകാരി അവാര്‍ഡ് നിരസിച്ചത്.

ലണ്ടനില്‍ ജനിച്ച ലാഹിരിയുടെ മാതാപിതാക്കള്‍ ഇന്ത്യയില്‍ നിന്ന് കുടിയേറിയവരാണ്. ‘Interpreter of Maladies’ (വ്യാധികളുടെ വിവര്‍ത്തകന്‍) എന്ന കൃതിക്കാണ് ഇവര്‍ക്ക് 2000ത്തില്‍ പുലിറ്റ്‌സര്‍ പ്രൈസ് ലഭിച്ചത്. നിലവില്‍ ബര്‍ണാഡ് കോളജിലെ ക്രിയേറ്റീവ് റൈറ്റിങ് വിഭാഗം ഡയറക്ടറാണ്. ഇംഗ്ലീഷ്, ഇറ്റാലിയന്‍ ഭാഷകളില്‍ നിരവധി കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അമേരിക്കന്‍ സമൂഹത്തില്‍ വലിയൊരു വിഭാഗം ജനത ഫലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു പൊതുരംഗങ്ങളില്‍സജീവമാണ്. കഫിയ്യ ധരിച്ചതിന് ജീവനക്കാരെ പുറത്താക്കിയ മ്യൂസിയത്തിന്റെ നടപടിക്കെതിരേ കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു. പുതിയ ചട്ടത്തിനെതിരേ ഭൂരിഭാഗം ജീവനക്കാരും ഒപ്പിട്ട ഹരജി അധികൃതര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.