16
Sep 2024
Fri
16 Sep 2024 Fri
A missile from Yemen reached Tel Aviv

തെല്‍ അവീവ്: ഇസ്രായേലിന് നേരെ യെമനില്‍ നിന്നും ശക്തമായ മിസൈല്‍ ആക്രമണം. വെള്ളിയാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. (Yemen Bombs Tel Aviv ) ഇസ്രായേലിന്റെ അയേണ്‍ ഡോം സംവിധാനത്തെ മറികടന്ന് തെല്‍ അവീവ് നഗരത്തിന് സമീപം ബാലിസ്റ്റിക് മിസൈലുകള്‍ പതിച്ചതായി ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. സംഭവത്തില്‍ 17 പേര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തതായും റിപോര്‍ട്ടുകളില്‍ പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് തലസ്ഥാനമായ തെല്‍ അവീവില്‍ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങിയിരുന്നു. ജനങ്ങള്‍ പരിഭ്രാന്തരായി ഓടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. യമനി സായുധ സേന ആക്രമണത്തിന്റെ വിശദാംശങ്ങള്‍ വൈകാതെ പുറത്തുവിടുമെന്ന് അല്‍ മയാദീന്‍ റിപോര്‍ട്ട് ചെയ്തു.

തുടര്‍ച്ചയായ ആക്രമണത്തില്‍ ഇസ്രായേലിന്റെ തെക്കു ഭാഗത്തുള്ള വ്യോമ പ്രതിരോധ സംവിധാനം ദുര്‍ബലമായിട്ടുണ്ട്. ഇത് ജനങ്ങളില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. തെല്‍ അവീവില്‍ വന്‍ സ്‌ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികളെ ഉദ്ധരിച്ച് ഇസ്രായേലിലെ ചാനല്‍ 14 റിപോര്‍ട്ട് ചെയ്തു.

ALSO READ: ലൈവിനിടെ ലബ്‌നാനിലെ മാധ്യമപ്രവര്‍ത്തകന്റെ വീടിന് നേരെ ഇസ്രായേല്‍ മിസൈലാക്രമണം;ചാനല്‍ കാമറാമാനെ കൊലപ്പെടുത്തി

എന്നാല്‍, രാജ്യത്തിന്റെ അതിര്‍ത്തിക്ക് പുറത്ത് തന്നെ മിസൈലിനെ പ്രതിരോധിച്ചുവെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്. മിസൈല്‍ നിര്‍വീര്യമാക്കുന്നതിനിടെ അതിന്റെ അവശിഷ്ടങ്ങള്‍ വീണ് 17കാരിക്ക് നിസാര പരിക്കേറ്റുവെന്നും ഇസ്രായേല്‍ പ്രതിരോധസേന വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, മിസൈല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍, ആക്രമണത്തിന് പിന്നില്‍ യെമനില്‍ നിന്നുള്ള ഹൂതികളാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതുസംബന്ധിച്ച് ഔദ്യോഗികമായ പ്രതികരണം വക്താവ് നടത്തുമെന്നാണ് ഹൂതികള്‍ അറിയിക്കുന്നത്.

മുതിര്‍ന്ന ഹിസ്ബുല്ല നേതാവിനെ കൊലപ്പെടുത്തിയതിന്റെ മറുപടിയായാണ് ഹൂതികളുടെ ആക്രമണമെന്നാണു വിലയിരുത്തുന്നത്. ഹൂതികള്‍ക്ക് പരിശീലനം നല്‍കുന്നതില്‍ ഉള്‍പ്പടെ ഹിസ്ബുല്ല വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നാണ് ഇസ്രായേല്‍ ആരോപണം.

ലബ്‌നാനില്‍ മരണം 700 കവിഞ്ഞു
ലബ്‌നാനില്‍ ഇസ്രായേല്‍ ആക്രമണം തുടരുകയാണ്. തിങ്കളാഴ്ച്ച മുതല്‍ ആരംഭിച്ച തുടര്‍ച്ചയായ ബോംബിങില്‍ 700ലേറെ പേര്‍ കൊല്ലപ്പെട്ടു. ഹിസ്ബുല്ലയുമായി വെടിനിര്‍ത്തല്‍ വേണമെന്ന ലോകരാജ്യങ്ങളുടെ ആവശ്യം ഇസ്രായേല്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല.

ALSO WATCH