30
Sep 2024
Wed
30 Sep 2024 Wed
Prophet Muhammad's birthday 2024

യുഎഇയില്‍ നബിദിനം 15ന്, ഒമാനില്‍ 16നും
ദുബൈ: യുഎഇയില്‍ റബീഉല്‍ അവ്വല്‍ ഒന്ന് ഇന്ന്. ഇതനുസരിച്ച് നബിദിനം 2024 സെപ്റ്റംബര്‍ 15ന് ആഘോഷിക്കും. എല്ലാ വര്‍ഷവും നബിദിനം മുഹമ്മദ് നബിയുടെ ജന്മദിനമായ റബീഉല്‍ അവ്വല്‍ മാസത്തിലെ 12ാം തീയതിയാണ് യു.എ.ഇ ഉള്‍പ്പെടെ ലോകമെമ്പാടും മുസ്ലിം സമൂഹം ആചരിക്കുന്നത്. ഒമാന്‍ ഒഴികെ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും റബീഉല്‍ അവ്വല്‍ ഒന്ന് ഇന്ന് (ബുധന്‍) ആരംഭിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം, ഒമാനില്‍ ഇന്നലെ റബീഉല്‍ അവ്വല്‍ മാസ പിറ കാണാത്തതിനാല്‍ വ്യാഴാഴ്ച ആയിരിക്കും റബീഉല്‍ അവ്വല്‍ മാസം തുടങ്ങുക. ഒമാന്‍ മതകാര്യ മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. റബീഉല്‍ അവ്വല്‍ 12 നബിദിനം സെപ്റ്റംബര്‍ 16 തിങ്കളാഴ്ച ആയിരിക്കും.

കേരളത്തില്‍ നബിദിനം ഏതുദിവസം ആയിരിക്കുമെന്ന് ഇന്ന് അറിയാം.

Prophet Muhammad’s birthday 2024: Evening of Sun, 15 Sept, 2024 – Mon, 16 Sept, 2024

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക